നവംബര്‍ ഒന്നിന് വ്യാപാരികള്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

single-img
11 October 2017

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ കടകളടച്ച് പണിമുടക്കും. ജിഎസ്ടി അപാകതകള്‍ പരിഹരിക്കുക, വാടക കുടിയാന്‍ നിയമം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ടി നസ്‌റുദ്ദീന്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിന് മുന്നില്‍ അന്ന് 24 മണിക്കൂര്‍ ധര്‍ണയും സംഘടിപ്പിക്കും.