‘എന്നെയല്ല, നരേന്ദ്ര മോദിയെയാണ് നിങ്ങള്‍ ചീത്ത വിളിക്കേണ്ടത്’: ബിജെപി എംഎല്‍എയുടെ വീഡിയോ വൈറല്‍

single-img
11 October 2017

ഗുജറാത്തിലെ വഡോദരയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിക്കുകയായിരുന്ന ആശാ വര്‍ക്കര്‍മാരുടെ ഇടയിലേക്ക് എത്തിയ ബിജെപി എംഎല്‍എ സതീഷ് പട്ടേലാണ് മോദിക്കെതിരെ ചീത്തവിളിക്കാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ എട്ടു മാസങ്ങളായി ആശാ വര്‍ക്കര്‍മാര്‍ ഇവിടെ സമരത്തിലാണ്. നിശ്ചിത വേതനവും പെന്‍ഷന്‍ ആനുകൂല്യത്തോടെയുള്ള സ്ഥിരം തൊഴിലും ആവശ്യപ്പെട്ടാണ് സമരം.

ആശവര്‍ക്കര്‍മാരുടെ ഇടയിലേക്ക് എത്തിയ സതീഷ് പട്ടേലിനെ വനിതാ പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തു. ഇതിനിടെ തനിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരോട് ‘എന്നെ ചീത്ത വിളിക്കേണ്ട, നരേന്ദ്രമോദിയെ ചീത്ത വിളിച്ചോ’ എന്ന് എം.എല്‍.എ പറഞ്ഞുവെന്ന് ദേശീയമാധ്യമമായ ‘ജനതാ കാ റിപ്പോര്‍ട്ടര്‍’ റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നേരത്തെ അമിത് ഷായുടെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെയും പരിപാടികള്‍ക്ക് നേരെ പട്ടേലുകളുടെ പ്രതിഷേധം ഉണ്ടായിരുന്നു.

 

 

गुजरात: वडोदरा के करजन इलाके में महिलाओं ने BJP विधायक का किया…

गुजरात: वडोदरा के करजन इलाके में महिलाओं ने BJP विधायक का किया घेराव, विधायक बोले- मोदी को गालिया देना मुझे नहीhttp://www.jantakareporter.com/hindi/bjp-mla-says-abuse-modi-not-me/154399/

Posted by जनता का रिपोर्टर on Tuesday, October 10, 2017