ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

single-img
11 October 2017

ജമ്മു കാശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഹജിന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരെ വധിച്ചു.

ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ 13 ആര്‍.ആര്‍ വിഭാഗവും സൈനികരും സംയുക്ത തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് രൂക്ഷമായ വെടിവയ്പാണ് ഉണ്ടായത്. എട്ട് തീവ്രവാദികളാണ് സംഘത്തിലുണ്ടായിരുന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തി.