അടിമാലിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

single-img
11 October 2017

ഇടുക്കി അടിമാലി പതിനാലാം മൈലില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തൊടുപുഴ മുണ്ടമറ്റം സ്വദേശി ഹാരിസിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പതിനാലാം മൈല്‍ ചരിവിളപുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യ സെലീന (41) ആണ് കൊല്ലപ്പെട്ടത്.

ഇടതു നെഞ്ചിനു സമീപം വെട്ടേറ്റു മാരകമായി മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ശരീരം ഭാഗികമായി വിവസ്ത്രയായ നിലയിലായിരുന്നു.