19ഉം 20ഉം വയസായ യുവാക്കള്‍ കാമവെറി തീര്‍ത്തത് മൃതദേഹത്തോട്: പീഡനം തടഞ്ഞ വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തു

single-img
11 October 2017


വീട്ടമ്മയെ ആക്രമിച്ചു കൊന്നശേഷം ക്രൂരമായി മാനഭംഗപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍. യുപിയിലെ ബറേലി സിബി ഗഞ്ച് മേഖലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ അതിക്രൂരമായ സംഭവം നടന്നത്.

വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയതിന് ശേഷം യുവാക്കള്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബറേലിയിലെ ശരണ്യ ഗ്രാമത്തിലുള്ള റിങ്കു (20), സര്‍ജു (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നാലു മക്കളുടെ അമ്മയായ യുവതിക്കു നേരെയായിരുന്നു യുവാക്കളുടെ ആക്രമണം. പീഡനശ്രമം തടുത്ത വീട്ടമ്മയെ രണ്ടു പ്രതികളും ചേര്‍ന്നു വടി കൊണ്ടടിച്ച് അവശയാക്കി.

ഗുരുതരമായി പരുക്കേറ്റ യുവതി ബോധംകെട്ടു വീഴുകയും തുടര്‍ന്ന് വീട്ടമ്മയെ ഇരുവരും സമീപത്തെ പാടത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നു.

തലയ്ക്കടിയേറ്റു വീട്ടമ്മ മരിച്ചെങ്കിലും യുവാക്കള്‍ വിട്ടില്ല. മൃതദേഹവുമായി ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ശേഷം മൃതദേഹം പാടത്തുപേക്ഷിച്ചു രക്ഷപെടുകയായിരുന്നു. ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം.

യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡന വിവരവും കൊലപാതകവും അറിയുന്നത്. കൃത്യത്തിനുശേഷം സ്ത്രീയുടെ മൊബൈല്‍ ഫോണുമായാണു പ്രതികള്‍ സ്ഥലംവിട്ടത്.

ഈ ഫോണിനെ പിന്തുടര്‍ന്നുള്ള നീക്കമാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. രക്തം പുരണ്ട വടി മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്തു.