‘അവള്‍ക്കൊപ്പം’ ഏതറ്റം വരെയും പോകുമെന്ന് രമ്യാ നമ്പീശന്‍

single-img
10 October 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് നടി രമ്യാ നമ്പീശന്‍. നടിയെ ആക്രമിച്ചത് അത്യപൂര്‍വ്വവും ക്രൂരവുമായ കുറ്റമാണ്.

ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാന്‍. സത്യം തെളിയാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണെന്നും രമ്യ പ്രതികരിച്ചു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതല്‍ നില്‍ക്കുന്ന സുഹൃത്താണ് രമ്യ. രമ്യയുടെ വീട്ടിലേയ്ക്ക് വരികേയാണ് പുലര്‍ച്ചെ നടി ആക്രമിക്കപ്പെട്ടത്.