ഗുജറാത്തിനു പിറകെ മഹാരാഷ്ട്രയിലും പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു

single-img
10 October 2017

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാരിനു പിറകെ ഇന്ധനവിലയിലെ നികുതി കുറച്ച് മഹാരാഷ്ട്ര സര്‍ക്കാരും. പെട്രോള്‍, ഡീസല്‍ വാറ്റില്‍ നാലു ശതമാനമാണ് മഹാരാഷ്ട്ര കുറച്ചത്. നികുതി കുറച്ചതോടെ പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും കുറയും.

പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വരും. സംസ്ഥാനങ്ങള്‍ പെട്രോള്‍, ഡീസല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. വില കുറയുന്നതോടെ പെട്രോളിന് ലിറ്ററിന് 75.58 രൂപയും ഡീസലിന് 59.55 രൂപയുമാകും വില.

മുംബൈ, നവി മുംബൈ, താനെ എന്നീ നഗരങ്ങളില്‍ പെട്രോളിന് 25 ശതമാനം വാറ്റാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. മറ്റു ഭാഗങ്ങളില്‍ 26 ശതമാനമായിരുന്നു നികുതി. ഡീസലിന് ഇത് നഗരങ്ങളില്‍ 21 ശതമാനവും മറ്റിടങ്ങളില്‍ 22 ശതമാനവുമായിരുന്നു.