തെറ്റുകാരെ സ്ത്രീകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം: കെപിഎസി ലളിത

single-img
10 October 2017

കൊച്ചി: സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന്, ആര് തെറ്റ് ചെയ്താലും അതിനെ എതിര്‍ക്കണമെന്ന് നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിത.

തെറ്റ് ചെയ്യുന്നത് മകനോ, സഹോദരനോ, അച്ഛനായാല്‍ പോലും അതിനെ എതിര്‍ക്കണമെന്നും അവര്‍ക്കെതിരെ ശക്തമായി പോരാടി നമ്മുടെ കുട്ടികളെ നമ്മള്‍ അങ്ങേയറ്റം സംരക്ഷിക്കണമെന്നും കെ.പി.എ.സി ലളിത പറഞ്ഞു.

കൊച്ചിയില്‍ ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ് ജയിലില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിനെ കെ.പി.എ.സി ലളിത സന്ദര്‍ശിച്ചത് വിവാദമായിരുന്നു. എന്നാല്‍, ആ കൂടിക്കാഴ്ചയെ കുറിച്ച് അന്ന് പ്രതികരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.