ഇത് ബൈക്കോ അതോ കാറോ?: അഞ്ചുപേരുമായി ബൈക്കിലെത്തിയ ആളെ കണ്ട് പോലീസ് ഏമാന്‍ കൈകൂപ്പിപ്പോയി: ബൈക്കോടിച്ചയാളെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് പോലീസുകാരന്‍ സത്യത്തില്‍ ഞെട്ടിയത്

single-img
10 October 2017

അഞ്ച് പേരുമായി ബൈക്ക് യാത്ര ചെയ്തയാളെ പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂപ്പി തൊഴുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആന്ധ്രാപ്രദേശിലെ അന്തപൂരിലാണ് ഈ സംഭവം.

വാഹന പരിശോധന നടത്തുകയായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ശുഭ്കുമാര്‍ ഹെല്‍മറ്റ് പോലും ധരിക്കാതെ വരുന്ന ബൈക്ക് യാത്രക്കാരെ കണ്ടാണ് കൈകാണിച്ചത്. വണ്ടിനിര്‍ത്തിയപ്പോള്‍ സര്‍ക്കിള്‍ അമ്പരന്നു.

ബൈക്കിന്റെ പെട്രോള്‍ ടാങ്കിനു മുകളില്‍ ബൈക്കോടിച്ചയാളുടെ രണ്ടു മക്കള്‍. പുറകില്‍ ഭാര്യയും പിന്നെ ബന്ധുവായ ഒരു കുട്ടിയും. പിന്നെ ഒന്നും നോക്കിയില്ല. നമിച്ചണ്ണാ എന്ന രീതിയില്‍ ശുഭ്കുമാര്‍ ഹനുമന്തരായിഡുവിനെ നോക്കി കൈകൂപ്പി.

തന്റെ നിസഹായവസ്ഥ വെളിപ്പെടുന്നതായിരുന്നു സര്‍ക്കിളിന്റെ ആ കൈകൂപ്പല്‍. സര്‍ക്കിളിന്റെ ഈ കൈകൂപ്പല്‍ ആരോ ഒരാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിപ്പോള്‍ വൈറലായിരിക്കുകയാണ്.

സംഭവത്തിന്റെ ട്വിസ്റ്റ് ഇതല്ല. എന്ത് കൊണ്ട് ഇവരെ കണ്ടപ്പോള്‍ കൈ കൂപ്പി നിന്നു പോയതെന്ന ചോദ്യത്തിനോട് ശുഭ് കുമാര്‍ പ്രതികരിക്കുന്നതിങ്ങനെയാണ്. റോഡ് സുരക്ഷയെ കുറിച്ച് ഒന്നര മണിക്കൂര്‍ ബോധവത്കരണം നടത്തി വരുന്ന വഴിയായിരുന്നു ഞാന്‍. ആ ബോധവത്കരണ പരിപാടിയില്‍ ഈ ബൈക്ക് ഓടിക്കുന്ന ഹനുമന്തരയടുവും ഉണ്ടായിരുന്നു.

അയാള്‍ തന്നെ അപകടകരമാം വിധം ബൈക്കില്‍ വരുന്ന കാഴ്ച്ച കണ്ട് ഞാന്‍ സ്തബ്ധനായിപ്പോയി. നിരാശ മൂത്ത് നിസ്സാഹായനായി ഞാന്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു പോവുകയായിരുന്നു’. തടഞ്ഞു നിര്‍ത്തിയപ്പോള്‍ എന്നോടെന്തോ അയാള്‍ പിറുപുറുക്കുകയും ചെയ്തു.

‘തീര്‍ത്തും നിരുത്തവാദപരമായാണ് അയാള്‍ പെരുമാറിയത്. കുട്ടികളെ ഫ്യുവല്‍ ടാങ്കിനു മുകളില്‍ ഇരുത്തിയതിനാല്‍ ബൈക്കിന്റെ ഹാന്‍ഡില്‍ പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ആരും ഹെല്‍മെറ്റ് പോലും ഉപയോഗിച്ചിരുന്നില്ല’, ഇന്‍സ്‌പെക്ടര്‍ കുറ്റപ്പെടുത്തുന്നു.