പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി

single-img
10 October 2017

പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. പാര്‍ക്ക് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്.

കോഴിക്കോട് കക്കാടം പൊയിലില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിര്‍മിക്കുന്ന പാര്‍ക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. മാലിന്യനിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയത്.

നിയമലംഘനം ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് മലക്കം മറിഞ്ഞ് ബോര്‍ഡ് ഹൈക്കോടതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കിയതിനെതിരെ പി.വി അന്‍വര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.