പ്രമുഖ നടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മുന്‍ഭര്‍ത്താവ് വെടിവെച്ച് കൊന്നു

single-img
10 October 2017

വീട്ടില്‍ നിന്ന് വിളിച്ചിറക്കി പ്രമുഖ നടിയെ വെടിവെച്ച് കൊന്നു. പ്രമുഖ പാകിസ്ഥാനി നടി ഷമീം ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മുള്‍ട്ടാന്‍ സിറ്റിയിലെ വീടിനു മുന്നിലാണ് അജ്ഞാതര്‍ ഷെമീമിനെ വെടിവച്ച് വീഴ്ത്തിയത്.

ആരോ ഫോണില്‍ വിളിച്ച് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി വന്ന ഷമീമിനെ ഗെയിറ്റിനു മുന്നില്‍ വച്ച് വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ പൊലീസിനോട് പറഞ്ഞു.

ഷമീമിന്റെ മുന്‍ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 29 കാരിയായ നടി മികച്ച നര്‍ത്തകി കൂടിയാണ്. ഷമീമിന് നേരത്ത ഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.