സ്വന്തം നാട്ടില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ ആളുകള്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
9 October 2017

രാജ്‌കോട്ട്: പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായാണ് നരേന്ദ്രമോദി കഴിഞ്ഞ ദിവസം തന്റെ ജന്മനാട് സന്ദര്‍ശിച്ചത്. രാജ്‌കോട്ടിലെ ചോട്ടിമലയില്‍ വരുന്ന വിമാനത്താവളത്തിന്റെ ശിലസ്ഥാപനമായിരുന്നു മോദി ഇവിടെ നിര്‍വഹിച്ചത്. ഇവിടത്തെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് ആളുകള്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

ഡിസംബറില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മോദിയുടെ പ്രസംഗവേദിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയത് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ വാര്‍ത്ത നല്‍കി അല്‍പ്പസമയം കഴിഞ്ഞയുടന്‍ അവര്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ജനങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് ‘ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.