ചരക്ക് ഗതാഗതം സ്തംഭിച്ചേക്കും: ചരക്ക് വാഹനങ്ങള്‍ പണിമുടക്കുന്നു

single-img
9 October 2017

സംസ്ഥാനത്ത് ചരക്കുവാഹനങ്ങളുടെ പണിമുടക്ക് തുടങ്ങി. ചരക്കുവാഹനങ്ങളെ ചരക്ക് സേവന പരിധിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യാ ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷനാണ് ഇന്നും നാളെയും രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ലോറി ഉടമകള്‍ സമരത്തിന്റെ ഭാഗമാകാന്‍ സാധ്യതയുള്ളതിനാല്‍ ചരക്ക് ഗതാഗതം സ്തംഭിച്ചേക്കുമെന്നാണ് സൂചന. ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ട്രക്കുടമകള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്ന ജി.എസ്.ടിയിലെ നിബന്ധന ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തില്‍ സര്‍ക്കാര്‍ ഇടപടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എ.എന്‍.ടി.യു.സിയും സിഐടിയുവും ബി.എം.എസുമടക്കം കേരളത്തിലെ പ്രമുഖ തൊഴിലാളി യൂനിയനുകള്‍ പണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ചരക്ക് ഗതാഗതത്തിന്റെ കാര്യത്തിലൊഴികെ പണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല