മോദി സര്‍ക്കാരിനെതിരായ സമരത്തിന് യുഡിഎഫുമായി കൈകോര്‍ക്കാമെന്ന് കോടിയേരി

single-img
9 October 2017


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന് യു.ഡി.എഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രനയത്തിനെതിരെ ഒരു യോജിച്ച പ്രതികരണം നടത്തണമെന്ന് അവര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ എല്‍ഡിഎഫുമായി ബന്ധപ്പെടട്ടേ.

പൊതുധാരണ എത്തിക്കൊണ്ടായിരിക്കണം അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. യോജിച്ച് സമരം ചെയ്യുന്ന കാര്യത്തെ കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച സമരമാകാമായിരുന്നു. എന്നാല്‍ യുഡിഎഫ് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോട് വിയോജിപ്പുണ്ട്. സംസ്ഥാന സര്‍ക്കാരിന് എതിരായതിനാലാണ് ഇതില്‍ എതിര്‍പ്പെന്നും കോടിയേരി പറഞ്ഞു.