യുഡിഎഫിന്റെ രാപ്പകല്‍ സമരത്തിന് പിജെ ജോസഫ് പോയതില്‍ തെറ്റില്ലെന്ന് കെഎം മാണി

single-img
9 October 2017

യുഡിഎഫിന്റെ രാപ്പകല്‍ സമരത്തിന് പി.ജെ.ജോസഫ് പോയതില്‍ തെറ്റില്ലെന്ന് കെ.എം.മാണി. സ്വന്തം നിയോജക മണ്ഡലത്തില്‍ സഹോദരപാര്‍ട്ടി നടത്തിയ പരിപാടിയിലാണ് ജോസഫ് പങ്കെടുത്തതെന്നും അതില്‍ തെറ്റില്ലെന്നും മാണി പറഞ്ഞു.

മുന്നണിപ്രവേശനത്തിന്റെ കാര്യത്തില്‍ രണ്ടഭിപ്രായമില്ലെന്നും കേരളകോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം കെ.എം.മാണി കോട്ടയത്ത് പറഞ്ഞു. എല്‍ഡിഎഫിലേക്ക് പോകാന്‍ ജോസ്.കെ.മാണി താത്പര്യം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.