തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

single-img
8 October 2017

തമിഴ്‌നാട് കാഞ്ചീപുരം ജില്ലയിലെ പാതൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അടപകടത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹങ്ങള്‍ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.