ടി.ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

single-img
8 October 2017

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഇത്തവണത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരത്തിന് ടി.ഡി. രാമകൃഷ്ണന്‍ അര്‍ഹനായി. സുഗന്ധിയെന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ. തോമസ് മാത്യു, ഡോ.കെ.പിമോഹനന്‍, ഡോ.അനില്‍കുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയത്തിനുള്ള കമ്മിറ്റി അംഗങ്ങള്‍.

ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ കൊണ്ടെത്തിച്ച കൃതിയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി.