സംഘികളുടെ ഭീഷണിയെ തുടര്‍ന്ന് 20 മുസ്ലീം കുടുംബങ്ങള്‍ നാടുവിട്ടു

single-img
8 October 2017

രാജസ്ഥാനില്‍ ഹിന്ദുമതത്തില്‍പ്പെട്ട ഉയര്‍ന്ന ജാതിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഒരു ഗ്രാമത്തിലെ 20 മുസ്ലീം കുടുംബങ്ങള്‍ ഗ്രാമം വിട്ടതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയിലെ ബലദ് ഗ്രാമത്തിലാണ് സംഭവം. 20 കുടുംബത്തില്‍പ്പെട്ട ഇരുനൂറോളം മുസ്ലീങ്ങള്‍ ഗ്രാമം വിട്ടതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇക്കാര്യം രാജസ്ഥാന്‍ പൊലീസ സ്ഥിരീകരിച്ചിട്ടുണ്ട്. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ കശപിശയാണ് വര്‍ഗീയ കലാപത്തിന്റെ അടുത്തെത്തിയത്. നാടന്‍ പാട്ടുകാരന്‍ അഹമ്മദ് ഖാന്‍ ഇവിടെ പരിപാടി അവതരിപ്പിച്ചിരുന്നു.

എന്നാല്‍ പ്രദേശത്തെ ഹിന്ദു പ്രമുഖന്‍ അഹമ്മദ് ഖാനോട് പ്രത്യേക രാഗത്തില്‍മാത്രം ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. താന്ത്രിക വിദ്യകളറിയാമെന്നവകാശപ്പെടുന്ന രമേഷ് സത്തൂര്‍ ആണ് ആവശ്യപ്പെട്ടത്.

തുടര്‍ന്ന് ഇയാള്‍ക്ക് ദേവതയുടെ അനുഗ്രമില്ലെന്നും അതുകൊണ്ട് മോശം പാട്ടുകളാണെന്നും അദ്ദേഹം ആരോപിച്ചു. അഹമ്മദിന്റെ പാട്ടുപകരണങ്ങള്‍ ഇയാള്‍ നശിപ്പിക്കുകയും ചെയ്തു. അന്നുരാത്രി തന്നെ അഹമ്മദിനെ വീട്ടില്‍ നിന്നും സത്തൂറും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

പോലീസില്‍ പരാതിപ്പെട്ടാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുറച്ചുദിവസങ്ങള്‍ക്കുശേഷം അടുത്ത ഗ്രാമത്തില്‍നിന്നും ബന്ധുക്കളെത്തിയശേഷമാണ് ഇയാളുടെ കുടുംബം പരാതിപ്പെട്ടത്.

ഇതോടെ മുസ്ലീങ്ങളെ ഒന്നായി കൊലപ്പെടുത്തുമെന്ന് ഭീഷണി ഉയരുകയും അവര്‍ ഗ്രാമം വിടാന്‍ നിര്‍ബന്ധിതമാവുകയുമായിരുന്നു. സംഭവം വാര്‍ത്തയായതോടെ പ്രദേശത്ത് വലിയ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

രാജസ്ഥാനില്‍ ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.