പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് തടഞ്ഞ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

single-img
8 October 2017

എല്ലാവർക്കും ജീവിക്കാൻ അവസരം ഉണ്ടൊ നരാധമൻമാരെ…. ഈ രാജ്യത്ത് , ഇത്രയും വൃത്തികെട്ട ഒരു രാജ്യത്ത് ജീവിക്കേണ്ടി വരുന്നല്ലൊ…ശക്തമായി പ്രതിഷേധിക്കു….പ്രതിരോധിക്കൂ…. നിശബ്ദത കനത്ത തെറ്റാണെന്നറിയു…

Posted by Mb Manoj Mb on Saturday, October 7, 2017

രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അഹമ്മദ് ഖാന്‍ എന്ന ആള്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഷൗക്കത്ത് എന്ന ആള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍.

രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും മര്‍ദ്ദിക്കുന്നതിന്റെയും പെണ്‍കുട്ടിയെ ട്രാക്ടറില്‍ കയറ്റി കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിന്റെയും ദ്യശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. നാട്ടുകാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വീഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്ത് കുറ്റവാളികളെ പിടികൂടിയിട്ടുണ്ട്.