കേരളത്തിന്റെ മതസൗഹാര്‍ദം മാതൃകയെന്ന് രാഷ്ട്രപതി

single-img
8 October 2017

കേരളത്തെ അക്രമങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കാന്‍ ബിജെപി ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുന്നതിന് ഇടയില്‍ കേരളത്തിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും, സംസ്ഥാനത്തെ മതസൗഹാര്‍ദം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.

അമൃതാനന്ദമയിയുടെ 64 ആം ജന്മദിനത്തോട് അനുബന്ധിച്ചുള്ള സാമൂഹ്യസേവന പദ്ധതികള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ആത്മീയ നേതാക്കളുടെ പേര് എടുത്തു പറഞ്ഞു കൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്.

കേരളത്തിന്റെ മതനിരപേക്ഷത പ്രശംസനീയമാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ പാരമ്പര്യം അമൃതാനന്ദമയിയിലൂടെ പിന്തുടരുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. മഠത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.

പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെ രാഷ്ട്രപതി ഡല്‍ഹിക്കു മടങ്ങി. അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്.