കുമ്മനത്തിന്റെ ജനരക്ഷാ യാത്രക്കിടയിലെ കൊലവിളി: പോലീസ് കേസെടുത്തു

single-img
8 October 2017

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനെതിരെയും മറ്റ് പ്രവര്‍ത്തകര്‍ക്കുമെതിരെയുമാണ് കേസെടുത്തത്.

കൂത്തുപറമ്പ് പോലീസാണ് കേസെടുത്തിരിക്കുന്നത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ, ജയരാജനെതിരായ മുദ്രാവാക്യം വിളിക്കെതിരെ സിപിഎം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കൂത്തുപറമ്പില്‍ നടന്ന ബി.ജെ.പിയുടെ ജനരക്ഷായാത്രയുടെ റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നിറഞ്ഞാടിയത്.

‘ഒറ്റക്കൈയാ ജയരാജാ… ഒറ്റക്കൈയാ ജയരാജാ… മറ്റേക്കയ്യും കാണില്ല… എന്നാണ് ബിജെപി അണികള്‍ മുദ്രാവാക്യം മുഴക്കിയത്. ഇത് തല്‍സമയം ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. പി ജയരാജന് മുമ്പ് ബിജെപിക്കാരുടെ ആക്രമണത്തിലാണ് വലതുകൈ നഷ്ടപ്പെടുന്നത്.

ആളുകളുടെ കൈവെട്ടിയാണു കുമ്മനവും ടീമും ജനങ്ങളെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്‌..

Posted by Jain Raj on Friday, October 6, 2017