പാനൂരില്‍ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്: പാനൂരില്‍ നാളെ സിപിഎം ഹര്‍ത്താല്‍

single-img
8 October 2017

പാ​നൂ​രി​ൽ സി​പി​എം പ്ര​ക​ട​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ൽ പോ​ലീ​സു​കാ​രു​ൾ​പ്പെ​ടെ എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാനൂര്‍ കൈവേലിക്കലില്‍ നടന്ന പ്രകടനത്തിന് നേരെ ഞായറാഴ്ച വൈകുന്നേരമാണ് ബോംബേറ് നടന്നത്. പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ഇന്നലെയും ഇന്നുമായി തങ്ങളുടെ ഒമ്പതോളം പ്രവത്തർകരെ ആർ.എസ്.എസുകാർ അക്രമിച്ചതായും സി.പി.എം കൂട്ടിച്ചേർത്തു.

ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍പാനൂരില്‍ സിപിഎം നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.