ചൈനീസ് പട്ടാളക്കാരെക്കൊണ്ട് കൈകൂപ്പിച്ച് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍: വീഡിയോ വൈറലാകുന്നു • ഇ വാർത്ത | evartha
video, Videos

ചൈനീസ് പട്ടാളക്കാരെക്കൊണ്ട് കൈകൂപ്പിച്ച് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍: വീഡിയോ വൈറലാകുന്നു

ചൈനാ അതിര്‍ത്തിയിലെ നഥുലയില്‍ ചൈനീസ് പട്ടാളക്കാരോട് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സംസാരിക്കുന്നതിനിടയിലാണ് രസകരമായ സംഭവം ഉണ്ടായത്.

ചൈനീസ് ഓഫീസര്‍ തന്റെ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തുമ്പോള്‍ പ്രതിരോധമന്ത്രി അവരെനോക്കി ‘നമസ്‌തേ’ എന്ന് അഭിവാദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ മന്ത്രിയുടെ നമസ്‌തേ പ്രയോഗത്തില്‍ അവര്‍ ആശയക്കുഴപ്പം പ്രകടിപ്പിച്ചു.

പിന്നീട് ചൈനീസ് ഭാഷയില്‍ അവര്‍ക്ക് നമസ്‌തേയുടെ അര്‍ത്ഥം മനസ്സിലാക്കി നല്‍കി. ‘നി ഹാവോ’ ഒരാളെ വന്ദിക്കുക എന്നാണ് അര്‍ത്ഥമെന്ന് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയായിരുന്നു. പിന്നീടാണ് എല്ലാ ഉദ്യോഗസ്ഥരും മന്ത്രിയോട് നമസ്‌തേ പറഞ്ഞത്.