കൊച്ചിയില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

single-img
8 October 2017

കൊച്ചിയില്‍ ഇന്നലെ രാത്രിയോടെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമ്മനം, മരട്, സൗത്ത് റയില്‍വേ സ്റ്റഷന് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. സ്റ്റേഡിയത്തിനുസമീപമുള്ള റോഡുകളിലും ചെറിയ വെള്ളക്കെട്ടുണ്ട്. ചിലയിടങ്ങളില്‍ ഓടകള്‍ നിറഞ്ഞൊഴുകി. ചില പ്രദേശങ്ങളില്‍ വാഹന ഗതാഗതത്തെയും ബാധിച്ചു