രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിനിടയില്‍ പ്രോട്ടോക്കോള്‍ ലംഘനം: ചെന്നിത്തല പരാതി നല്‍കി

single-img
8 October 2017

കേരളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദം. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിനിടയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു.

രാഷ്ട്രപതി ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ഉദ്യോഗസ്ഥരടക്കം സ്വീകരിച്ചു കഴിഞ്ഞാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്വീകരിക്കാന്‍ അവസരം ലഭിച്ചതെന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി ചെന്നിത്തല രാഷ്ട്രപതിയുടെ സെക്രട്ടറിയ്ക്ക് പരാതി നല്‍കി. എന്‍ടിപിസിയുടെ ഹെലിപ്പാഡില്‍ രാഷ്ട്രപതി വിമാനമിറങ്ങിയപ്പോഴാണ് സംഭവം.

അമൃതാനന്ദമയി മഠത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്. രാഷ്ട്രപതിക്ക് കേരളത്തില്‍ മറ്റ് ഔദ്യോഗിക പരിപാടികളില്ല.