അമിത ആഡംബരം സൗദി രാജാവിന് പണികൊടുത്തു: ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
7 October 2017

മൂന്നു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന് പ്രൈവറ്റ് ജെറ്റിലെ സ്വര്‍ണ്ണം കൊണ്ടുള്ള എസ്‌കലേറ്റര്‍ പണി കൊടുത്തു. സൗദി രാജാവ് പുറത്തിറങ്ങുന്നതിനിടെ എസ്‌കലേറ്റര്‍ നിന്നു പോകുകയായിരുന്നു.

ടെക്‌നീഷ്യന്‍മാര്‍ എസ്‌കലേറ്റര്‍ നന്നാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ 81 കാരനായ രാജാവ് നടന്ന് പടിയിറങ്ങുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മോസ്‌കോ യാത്രയ്ക്കുവേണ്ടിയുള്ള സൗദി രാജാവിന്റെ ആഢംബരങ്ങള്‍ ഇതിനകം തന്നെ വാര്‍ത്തയായിരുന്നു.

1500 സ്റ്റാഫുകളുമായാണ് സല്‍മാന്‍ രാജാവ് മോസ്‌കോ സന്ദര്‍ശിക്കുന്നത്. കാര്‍പ്പറ്റുകള്‍ മുതല്‍ സ്വര്‍ണം പൂശിയ ബാരിയറുകള്‍ വരെ റഷ്യയിലേക്ക് കൊണ്ടുപോകുന്നുണ്ട്.

വീഡിയോ കാണാം