നാഗ്‌ചൈതന്യയും സാമന്തയും വിവാഹിതരായി

single-img
7 October 2017

തെന്നിന്ത്യന്‍ താരങ്ങളായ നാഗ്‌ചൈതന്യയും സാമന്തയും വിവാഹിതരായി. ഹൈന്ദവാചാര പ്രകാരമായിരുന്നു വിവാഹം. ഇന്ന് ക്രൈസ്തവ രീതിയിലുള്ള വിവാഹം നടക്കും. ഇന്നലെ ചുരുക്കം അതിഥികളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. ചലച്ചിത്ര താരങ്ങളായ വെങ്കിടേഷ്, സുരേഷ് ബാബു, രാഹുല്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്നലെ ഗോവയിലെ ഹോട്ടല്‍ ഡബ്‌ള്യൂവില്‍ നടന്ന ചടങ്ങില്‍ നാഗ് ചൈതന്യയുടെ മുത്തശ്ശിയുടെ സാരിയാണ് സാമന്ത അണിഞ്ഞത്. പ്രശസ്ത ഡിസൈനര്‍ കൃഷ ബജാജ് ആണ് വധുവിന്റെ സാരിക്ക് പുതിയ പരിവേഷം നല്‍കിയത്. വെളുത്ത സില്‍ക്ക് മുണ്ടും കുര്‍ത്തയും ധരിച്ചാണ് നാഗ്‌ചൈതന്യ വിവാഹത്തിനെത്തിയത്.

മെഹന്ദിയിടല്‍ ചടങ്ങുകളോടെയാണ് വിവാഹത്തിന് തുടക്കം കുറിച്ചത്. സുഹൃത്തുക്കള്‍ക്കും സിനിമാതാരങ്ങള്‍ക്കുമായി ഞായറാഴ്ച ഹൈദരാബാദില്‍ വമ്പന്‍ സല്‍ക്കാരമൊരുക്കിയിട്ടുണ്ട്. ടോളിവുഡ് കണ്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ വിവാഹമാണ് അക്കിനേനി കുടുംബം ഒരുക്കിയിരിക്കുന്നത്. പത്ത് കോടിയാണ് വിവാഹ ചെലവ്.