സംസ്ഥാനത്തിന്റെ വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിച്ചാല്‍ പെട്രോളിന്റെ നികുതി ഉപേക്ഷിക്കാമെന്ന് മന്ത്രി തോമസ് ഐസക്

single-img
7 October 2017

സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജ് നടപ്പിലാക്കുകയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമെന്ന് മന്ത്രി തോമസ് ഐസക്. ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാന്ദ്യ വിരുദ്ധ പാക്കേജില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം അതാവുമെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തിന്റെ വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിച്ചാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാം. സംസ്ഥാനം നികുതി ഉപേക്ഷിച്ചാല്‍ 1500 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഈ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയാല്‍ നികുതി കുറയ്ക്കാം.

പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രം കുറയ്ക്കുന്നില്ല. എന്നിട്ട് സംസ്ഥാനങ്ങളോടു കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്. വെറുതെ വര്‍ത്തമാനം പറഞ്ഞിട്ടു കാര്യമില്ല. പണമില്ല എന്നതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നമെന്നും
മാധ്യമ പ്രവര്‍ത്തകരോടു തോമസ് ഐസക് പറഞ്ഞു.