ജിഎസ്ടിയുടെ നിരക്കിളവിലൂടെ വില കുറയുന്ന 27 ഇനങ്ങള്‍ ഇവയാണ്

single-img
7 October 2017

ചെറുകിട വ്യാപാരികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവരെ പ്രതിമാസ റിട്ടേണില്‍നിന്ന് ഒഴിവാക്കിയും 50000 രൂപയ്ക്കു മുകളില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പാന്‍ കാര്‍ഡ് വേണമെന്ന ഉത്തരവ് പരിഷ്‌കരിച്ചുമാണ് ഇളവുകള്‍.

ഒന്നരക്കോടിവരെ വിറ്റുവരവുള്ള ചെറുകിടവ്യാപാരികള്‍ ഇനി ജിഎസ്ടി റിട്ടേണ്‍ മൂന്ന് മാസത്തിലൊരിക്കല്‍ സമര്‍പ്പിച്ചാല്‍ മതി. നിലവില്‍ എല്ലാമാസവും റിട്ടേണ്‍ സമര്‍പ്പിക്കണമായിരുന്നു. കൂടാതെ 26 ഇനങ്ങളുടെ നികുതി അഞ്ച് ശതമാനമായും കുറച്ചു.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ ചര്‍ച്ച ഉണ്ടായില്ല. എസി ഭക്ഷണശാലകളിലെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാനും ധാരണയിലെത്തി.

ജിഎസ്ടി നിരക്കുകള്‍ കുറച്ചതിനെത്തുടര്‍ന്ന് വിലകുറയുന്നവ ഇവയാണ്.

1. മാങ്ങ കഷ്ണമാക്കി ഉണക്കിയത് (നേരത്തെയുണ്ടായിരുന്നത് 12ശതമാനം പുതുക്കിയത് അഞ്ച് ശതമാനം)
2. സാദാ ചപ്പാത്തി/റൊട്ടി (12 ശതമാനം അഞ്ച് ശതമാനം)
3. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതികള്‍ പ്രകാരം പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കണ്ടെയ്‌നറുകളിലാക്കിയ ഭക്ഷ്യ വിഭവങ്ങള്‍ (18 ശതമാനം അഞ്ച് ശതമാനം)
4. ബ്രാന്‍ഡഡ് അല്ലാത്ത വറപൊരി (12 ശതമാനം അഞ്ച് ശതമാനം)
5. ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദിക്, യൂനാനി, സിദ്ധ, ഹോമിയോപതി മരുന്നുകള്‍ (12 ശതമാനം അഞ്ച് ശതമാനം)
6. പോസ്റ്റര്‍ കളര്‍ (28 ശതമാനം 18 ശതമാനം)
7. കുട്ടികള്‍ക്കുള്ള മോഡലിങ് പേസ്റ്റ് (28 ശതമാനം 18 ശതമാനം)
8. പ്ലാസ്റ്റിക് മാലിന്യം, സ്‌ക്രാപ് (18 ശതമാനം അഞ്ച് ശതമാനം)
9. റബര്‍ മാലിന്യം, സ്‌ക്രാപ് (18 ശതമാനം അഞ്ച് ശതമാനം)
10. ഹാര്‍ഡ് റബര്‍ മാലിന്യം, സ്‌ക്രാപ് (28 ശതമാനം അഞ്ച് ശതമാനം)
11. പേപര്‍ വേസ്റ്റ്, സ്‌ക്രാപ് (12 ശതമാനം അഞ്ച് ശതമാനം)
12. ഡ്യൂട്ടി ക്രെഡിറ്റ് സ്‌ക്രിപുകള്‍ (അഞ്ച് ശതമാനം പൂജ്യം ശതമാനം)
13. മനുഷ്യനിര്‍മിത ഫിലമെന്റുകള്‍ കൊണ്ടുള്ള തയ്യല്‍ നൂല്‍ (18 ശതമാനം 12 ശതമാനം)
14. നൈലോണ്‍, പോളിസ്റ്റര്‍, അക്രിലിക് പോലുള്ള എല്ലാ സിന്തറ്റിക് ഫിലമെന്റ് യാണ്‍ (18 ശതമാനം 12 ശതമാനം)
15. വിസ്‌കോസ് റയോണ്‍, കുപ്രേമാണിയം പോലുള്ള കൃത്രിമ ഫിലെമന്റ് യാണ്‍ (18 ശതമാനം 12 ശതമാനം)
16. മനുഷ്യ നിര്‍മിത ഫൈബറുകള്‍ കൊണ്ടുള്ള തയ്യല്‍ നൂല്‍ (18 ശതമാനം 12 ശതമാനം)
17. മനുഷ്യ നിര്‍മിത ഫൈബറുകള്‍ കൊണ്ടുള്ള യാണ്‍ (18 ശതമാനം 12 ശതമാനം)
18. സാരി (12 ശതമാനം അഞ്ച് ശതമാനം)
19. മാര്‍ബിള്‍!, ഗ്രാനൈറ്റ് എന്നിവ അല്ലാത്തതും 12 ശതമാനം ജി.എസ്.ടിയുള്ളവ അല്ലാത്തതുമായ സമാന ഉല്‍പന്നങ്ങള്‍ (28 ശതമാനം 18 ശതമാനം)
20. ഗ്ലാസ് വേസ്റ്റ്, സ്‌ക്രാപ് (18 ശതമാനം അഞ്ച് ശതമാനം)
21. ഫയല്‍ ബൈന്‍ഡര്‍, ലെറ്റര്‍ ക്ലിപ്, ലെറ്റര്‍ കോര്‍ണര്‍, പേപ്പര്‍ ക്ലിപ്, ഇന്‍ഡെക്‌സിങ് ടാഗ്, സമാന ഓഫിസ് ഉപകരണങ്ങള്‍, സ്റ്റാപ്ലറുകള്‍ക്കുള്ള സ്റ്റാപിള്‍ (28 ശതമാനം 18 ശതമാനം)
22. പ്ലെയിന്‍ ഷാഫ്റ്റ് ബെയറിങ്ങുകള്‍ (28 ശതമാനം 18 ശതമാനം)
23. 15 എച്ച്.പിയില്‍ കൂടാത്ത ഡീസല്‍ വൈദ്യുതി എന്‍ജിനുകളുടെ ഘടകങ്ങള്‍ (28 ശതമാനം 18 ശതമാനം)
24. സെന്‍ട്രിഫുഗല്‍ പമ്പുകള്‍, ആഴമുള്ള കുഴല്‍ക്കിണറുകളിലെ ടര്‍ബൈന്‍ പമ്പുകള്‍, സബ്‌മെഴ്‌സിബ്ള്‍ പമ്പുകള്‍ തുടങ്ങിയവയുടെ ഘടകങ്ങള്‍ (28 ശതമാനം 18 ശതമാനം)
25. ഇവെയ്സ്റ്റ് (28 ശതമാനം 18 ശതമാനം)
26. ബയോമാസ് ബ്രിക്കറ്റുകള്‍ (18 ശതമാനം അഞ്ച് ശതമാനം)
27. ലീനിയര്‍ ആല്‍കൈല്‍ ബെന്‍സീന്‍ ഉല്‍പാദനത്തിനായി നിലനിര്‍ത്തുന്ന മുന്തിയ ഇനം മണ്ണെണ്ണക്കു മാത്രമാകും ഇനി ജി.എസ്.ടി.