ജിഎസ്ടി പരിഷ്‌ക്കരണം ദീപാവലി സമ്മാനമെന്ന് പ്രധാനമന്ത്രി

single-img
7 October 2017

അഹമ്മദാബാദ്: ചരക്കുസേവന നികുതിയില്‍ ഇളവു വരുത്തിയത് സാധാരണക്കാര്‍ക്കുള്ള ദീപാവലി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ അയ്യായിരം കോടിയുടെ ഹൈവേ വികസനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

ജിഎസ്ടിയെക്കുറിച്ച് മൂന്നു മാസത്തിനകം പഠിച്ചു നടപടിയെടുക്കുമെന്ന് ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരത്തിലൂടെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

വികസനത്തിന്റെ ഫലം ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ സാധാരണക്കാര്‍. സ്വന്തം കുഞ്ഞുങ്ങള്‍ ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ ആ ആഗ്രഹം സാക്ഷാത്കരിക്കുകയും ദാരിദ്ര്യത്തിനെതിരെ പോരാടുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.