ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്ത ?

single-img
7 October 2017

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകള്‍. കല്‍ബുര്‍ഗി, ധബോല്‍ക്കര്‍ വധക്കേസുകളിലും ഇവര്‍ക്കു പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐ) ഇന്റര്‍പോളും തിരയുന്ന സനാതന്‍ സന്‍സ്ഥയുടെ മൂന്ന് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരുടെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) എന്‍ഐഎ, സിബിഐ എന്നിവരില്‍നിന്നു തേടിയിട്ടുണ്ട്. നിലവില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

അതേസമയം ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പങ്ക് നിഷേധിച്ച് പ്രത്യേക അന്വേഷണ സംഘ തലവന്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സംഘടനയ്ക്ക് കൊലപാതകത്തില്‍ ബന്ധമുള്ളതായി അന്വേഷണത്തില്‍ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഏതാനും പ്രവര്‍ത്തകര്‍ ഒളിവിലാണെന്ന് സനാതന്‍ സന്‍സ്തയുടെ അഭിഭാഷകന്‍ ഈയിടെ പറഞ്ഞിരുന്നു. എന്നാല്‍ വ്യാജമായി കേസില്‍ പെടുത്തുമെന്ന് പേടിച്ചാണ് ഇവര്‍ ഒളിവില്‍ പോയതെന്നും അഭിഭാഷകന്‍ പറഞ്ഞു.

സെപ്റ്റംബര്‍ അഞ്ചിനു രാത്രി എട്ടു മണിയോടെ വീടിനു മുന്നിലാണു ഗൗരിക്കു വെടിയേറ്റത്. വീട്ടിലേക്കു കയറുന്ന വഴിയിലും കാര്‍ പോര്‍ച്ചിലുമായി സ്ഥാപിച്ച രണ്ടു സിസിടിവി ക്യാമറകളില്‍നിന്ന് ഒട്ടേറെ ചിത്രങ്ങള്‍ ലഭിച്ചിരുന്നു.

ഹെല്‍മറ്റ് ധരിച്ച കൊലയാളിയുടെ മുന്നില്‍ നിന്നുള്ള ചിത്രവും ഇതിലുണ്ട്. ഈ ദൃശ്യങ്ങള്‍ക്കു വ്യക്തത വരുത്തി കൂടുതല്‍ വലുപ്പമുള്ള ചിത്രങ്ങളാക്കാന്‍ യുഎസിലെ ഡിജിറ്റല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.