ബിജെപി നേതാക്കളെ നാട്ടുകാര്‍ തെരുവിലൂടെ ഓടിച്ചിട്ടു തല്ലി; വീഡിയോ പുറത്ത്

single-img
7 October 2017

ഡാര്‍ജലിങിലാണ് പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലിപ് ഖോഷിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ജനക്കൂട്ടം കൈകാര്യം ചെയ്തത്. മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി സംഘത്തോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു സംഭവങ്ങളുടെ തുടക്കം.

തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ഇതിനിടെ രോഷാകുലരായ ഗൂര്‍ഖാ വിഭാഗക്കാര്‍ ദിലിപ് ഖോഷിനെയും ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെയും തെരുവിലൂടെ ഓടിച്ചിട്ട് അടിക്കുകയായിരുന്നു. ദിലിപ് ഖോഷിന്റെ മുഖത്തടിക്കുന്നതും നിലത്ത് ചവിട്ടി വീഴ്ത്തുന്നതും നിലത്തിട്ട് ചവിട്ടുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

രോഷാകുലരായ ഒരു സംഘം ആളുകള്‍ വേദിയിലേക്ക് കയറിവന്ന് കരിങ്കൊടി കാണിക്കുകയും ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളെ അവര്‍ അടിച്ചോടിക്കുകയായിരുന്നുവെന്ന് ദിലിപ് ഖോഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

बंगाल BJP अध्यक्ष दिलीप घोष पर हमला

बंगाल BJP अध्यक्ष दिलीप घोष पर हमला

Posted by जनता का रिपोर्टर on Friday, October 6, 2017