തല തുറന്നുള്ള ശസ്ത്രക്രിയക്കിടെ ബാഹുബലി 2 സിനിമ കാണുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു

single-img
6 October 2017

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ വിനയകുമാരി എന്ന 43 കാരിയാണ് ശസ്ത്രക്രിയക്കിടെ സിനിമ കണ്ടത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വിനയകുമാരിയുടെ ഇടത് സെന്‍സറി കോര്‍ട്ടക്‌സ് നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു. ഇതിനായി അനസ്‌തേഷ്യ ഉപയോഗിക്കാതെയാണ് ശസ്ത്രക്രിയ നടത്തിയത്.

രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ ചെയ്യേണ്ട ശസ്ത്രക്രിയ ആയിരുന്നു ഇതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ന്യൂറോ സര്‍ജന്‍ ഡോ. ശ്രീനിവാസ റെഡ്ഡിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഒന്നര മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്.

തല തുറന്നുള്ള ശസ്ത്രക്രിയക്കിടെ വിനയകുമാരി സിനിമ കാണുകയും സിനിമയിലെ പാട്ട് മൂളുകയും ചെയ്യുന്നതിന്റെ വിഡിയോയും പുറത്തുവന്നു. സിനിമ തീരുന്നതിന് മുമ്പ് തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം വിനയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ബാഹുബലി മുഴുവന്‍ കാണാന്‍ പറ്റാത്തത്തില്‍ വിഷമമുണ്ടെന്നാണ്.