Sports

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആശംസയറിയിച്ച് സച്ചിന്‍

മുംബൈ: ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മത്സരങ്ങള്‍ ആസ്വദിച്ച് കളിക്കാനാകട്ടെയെന്നും ലക്ഷ്യം നേടാനാകട്ടെയന്നും സച്ചിന്‍ പറഞ്ഞു.

സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടാനുള്ളതാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സച്ചിന്‍ ടീം അംഗങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചത്. ആശംസകളറിയിച്ചുള്ള വീഡിയോയും സച്ചിന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.