ആണവായുധ വിരുദ്ധ സംഘടനയ്ക്ക് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം

single-img
6 October 2017

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്യാമ്പെയില്‍ റ്റു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് (ഐ.സി.എ.എന്‍) എന്ന സംഘടനയ്ക്കാണ് പുരസ്‌കാരം.

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന 100ലേറെ രാജ്യങ്ങളില്‍ സജീവമാണ്. ആണവായുധ നിരോധന ഉടമ്പടിക്കുവേണ്ടി വാദിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണ് ഐ ക്യാന്‍. 300 നോമിനേഷനുകളില്‍നിന്നാണ് നൊബേല്‍ സമിതി പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത്.

മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സംഘടനയെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.