നടന്‍ ജയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്: രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി

single-img
6 October 2017

തമിഴ് നടന്‍ ജയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. സെപ്റ്റംബര്‍ 21 ന് അടയാര്‍ പാലത്തില്‍ നടന്ന കാര്‍ അപകടവുമായി ബന്ധപ്പെട്ടാണ് ജയ്ക്ക് അറസ്റ്റ് വാറന്‍ന്റ് അയച്ചിരിക്കുന്നത്. ഇന്നലെ, കേസിന്റെ വാദം കേള്‍ക്കാന്‍ ജയിയെ കോടതി വിളിപ്പിച്ചിരുന്നു.

എന്നാല്‍ ഇന്നലെയും ഇന്നും ജയ് കോടതിയില്‍ ഹാജരായില്ല. കാരണം ബോധിപ്പിച്ചതുമില്ല. ഇതേ തുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണം എന്നാണ് ഓഡര്‍. ഒക്ടോബര്‍ 10 ന് കേസിന്റെ വാദം നടക്കും.