പ്രധാനമന്ത്രിയെ കാണുമ്പോള്‍ പിണറായി വിജയന്‍ കവാത്ത് മറക്കുകയാണെന്ന് വിഎം സുധീരന്‍

single-img
5 October 2017

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കവാത്ത് മറക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഒരിക്കലെങ്കിലും പിണറായി വിജയന്‍ നരേന്ദ്രമോദിയോട് സംസാരിച്ചിട്ടുണ്ടോയെന്നും സുധീരന്‍ ചോദിച്ചു.

ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഒരിക്കല്‍ പോലും ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധീരന്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.