ചാനല്‍ ചര്‍ച്ചക്കിടെ കത്തിക്കയറിയ കെ. സുരേന്ദ്രന്‍ ‘പുലിവാല്‍ പിടിച്ചു’: അവതാരകയുടെ ചോദ്യത്തിനു മുന്നില്‍ ‘ബബബ’ അടിച്ച് സ്വയം പരിഹാസ്യനായി

single-img
5 October 2017

കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ അവതാരകയുടെ ചോദ്യത്തിനുമുന്നില്‍ ഉത്തരം മുട്ടി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയോടനുബന്ധിച്ച് തുടങ്ങിയ സി.പി.എംബി.ജെ.പി നേതാക്കളുടെ വാക്‌പോരാട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ സുരേന്ദ്രന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ജനരക്ഷായാത്രയെക്കുറിച്ച് വിശദീകരിച്ച് കുമ്മനം എഴുതിയ ലേഖനത്തില്‍ ‘ലവ് ജിഹാദ് കേസില്‍ കേരള ഹൈക്കോടതിയെ അടക്കം ഇസ്ലാമിക തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരള സര്‍ക്കാര്‍ മൗനം പാലിച്ചു’ എന്ന പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ വസ്തുതയെക്കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ ഉത്തരത്തിനിടെയായിരുന്നു സുരേന്ദ്രന് പണികിട്ടിയത്.

ഇസ്രത്ത് ജഹാന്‍ ഇന്ത്യയിലെ ആദ്യത്തെ ഐഎസ് തീവ്രവാദിയാണെന്നൊക്കെ ആവേശത്തോടെ വിളിച്ചു പറയുകയായിരുന്നു സുരേന്ദ്രന്‍. ഞാനോ മോദിയോ അല്ല ഇങ്ങനെ പറഞ്ഞതെന്നും കോള്‍മാന്‍ ഹെഡ്‌ലിയാണ് പറഞ്ഞതെന്നും വലിയ വായില്‍ സുരേന്ദ്രന്‍ അടിച്ചുവിട്ടു. ഇതുകേട്ടപ്പോഴാണ് അവതാരിക ആരാണ് ഹെഡ്‌ലിയെന്നു സുരേന്ദ്രനോട് ചോദിച്ചത്.

ഉത്തരം മുട്ടിയ സുരേന്ദ്രന്‍ ഹെഡ്‌ലി ആരാണെന്നു നിങ്ങള്‍ക്കറിയില്ലേയെന്നു അവതാരകയോട് തിരിച്ചു ചോദിച്ച് തടിയൂരാന്‍ ശ്രമിച്ചു. പക്ഷേ അവതാരക സുരേന്ദ്രനെ വിട്ടില്ല. താങ്കള്‍ മഹദ് വചനമായി ഉദ്ധരിക്കുന്ന ഹെഡ്‌ലി ആരാണെന്നു പറയേണ്ടത് ചര്‍ച്ച കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരോടുള്ള നീതിയല്ലേയെന്നു അവതാരക ചോദിച്ചു. ഇതോടെ സുരേന്ദ്രന്‍ ശരിക്കും പെട്ടു. ആരാണെന്ന് നിങ്ങള്‍ പറയൂവെന്നും ആടിനെ പട്ടിയാക്കരുതെന്നുമൊക്കെ പറഞ്ഞ് സുരേന്ദ്രന്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

 

ചാനൽ ചർച്ചയിൽ കത്തിക്കയറാൻ ശ്രമിച്ച ഉള്ളി സുരയോട് ഷാനിയുടെ ഒറ്റ ചോദ്യം… പിന്നെ ബ… ബ… ബ…. ആരും ഇല്ലെടെ സംഘികളെ വിവരമുള്ളവർ…. നിങ്ങളുടെ പാർട്ടിയിൽ…

Posted by Cpim Cyber Poralikal on Wednesday, October 4, 2017