പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് നടന്‍ പ്രകാശ് രാജിനെതിരെ കേസ്

single-img
5 October 2017


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചതിനെ വിമര്‍ശിച്ച സംഭവത്തില്‍ നടനും ദേശീയ പുരസ്‌കാര ജേതാവുമായ പ്രകാശ് രാജിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ലക്‌നൗ കോടതിയാണ് കേസെടുത്തത്.

ലക്‌നൗ കോടതിയില്‍ ഒരു അഭിഭാഷകനാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബെഗളുരുവില്‍ ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രകാശ് രാജ് പ്രസംഗിച്ചിരുന്നു.

ഗൗരി ലങ്കേഷ് വധം ആഘോഷിക്കുന്നവര്‍ക്കെതിരെ നരേന്ദ്ര മോദി സ്വീകരിക്കുന്ന മൗനം തന്നെ ആശങ്കപ്പെടുത്തുന്നു. എന്തുകൊണ്ടാണ് അവര്‍ക്ക് കൊലയാളിയെ ഇനിയും പിടികൂടാന്‍ കഴിയാത്തത്. തന്നേക്കാള്‍ വലിയ നടനാകാനാണ് പ്രധാനമന്ത്രി മോദിയുടെ ശ്രമമെന്നും പ്രകാശ് രാജ് ബംഗലൂരുവില്‍ പറഞ്ഞിരുന്നു.