പൈലറ്റുമാരെ വിമാനം പറത്താന്‍ പഠിപ്പിച്ച് ആറ് വയസുകാരന്‍: വീഡിയോ വൈറല്‍

single-img
5 October 2017

യു.എ.ഇ.യില്‍നിന്ന് മൊറോക്കോയിലേക്ക് പറന്ന ഇത്തിഹാദ് വിമാനത്തില്‍ നടന്ന കൗതുകകരമായ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിമാനത്തെപ്പറ്റിയുള്ള ആറ് വയസുകാരന്റെ സംസാരം ശ്രദ്ധയില്‍പ്പെട്ട ഫ്‌ളൈറ്റ് അറ്റെന്‍ഡറാണ് കുട്ടിയെ പൈലറ്റുമാരെ കാണാന്‍ കോക്പിറ്റിലേക്ക് കൊണ്ടുപോയത്.

വിമാനം പറത്തുമ്പോഴുണ്ടാകുന്ന അടിയന്തര സന്ദര്‍ഭങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അടിയന്തരഘട്ടങ്ങള്‍ കൈകാര്യം ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക നാമങ്ങളും കുട്ടി പറഞ്ഞത് എല്ലാവരെയും അതിശയിപ്പിച്ചു. അബുദാബിയിലെ അല്‍ ഐനില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദം. വീഡിയോ കാണാം.