മാരുതി സുസുക്കി ഫാക്ടറിയില്‍ പുള്ളിപ്പുലി കയറി

single-img
5 October 2017

ഗുഡ്ഗാവിലെ മാരുതി സുസുക്കി ഫാക്ടറിയില്‍ പുള്ളിപ്പുലി കയറി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഫാക്ടറിയിലെ എഞ്ചിന്‍ വിഭാഗത്തിന്റെ ഉള്ളിലാണ് പുള്ളിപ്പുലി കടന്നുകൂടിയത്. കമ്പനിയുടെ ഗേറ്റ് നമ്പര്‍ രണ്ടിലൂടെ പുലി ഫാക്ടറിക്കകത്തേക് കടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥന്‍ കാണുകയായിരുന്നു.

അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എന്‍ജിമന്‍ നിര്‍മ്മാണം നിര്‍ത്തി വെക്കുകയും ജീവനക്കാരെ മുഴുവന്‍ പ്ലാന്റില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. പൊലീസും വനപാലകരും സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എത്രയും പെട്ടെന്ന് പുലിയെ പിടികൂടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.