ഒടുവില്‍ പ്രണയ സാഫല്യം: പ്രഭാസ് അനുഷ്‌ക വിവാഹം ഡിസംബറില്‍ ?

single-img
5 October 2017


തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളെല്ലാം സത്യമാകാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവരുടെ വിവാഹ നിശ്ചയം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബാഹുബലി 2 റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ രണ്ടു പേരും നല്ല സുഹൃത്തുക്കളാണെന്നും വാര്‍ത്തകള്‍ തെറ്റാണെന്നുമുള്ള പ്രതികരണമാണ് ഇരുവരും നടത്തിയത്.

വിവാഹത്തിനോടനുബന്ധിച്ച് അനുഷ്‌ക ശരീര സംരക്ഷണത്തിന് പ്രധാന്യം കൊടുക്കുകയാണെന്നാണ് ഇന്ത്യ ഡോട്ട് കോം എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമ നിരൂപകനായ ഉമൈര്‍ സന്ദു എന്നയാളുടെ ട്വിറ്ററില്‍ നിന്നാണ് അനുഷ്‌കയുടെയും പ്രഭാസിന്റെയും വിവാഹം ഈ ഡിസംബറില്‍ തീരുമാനിക്കുമെന്ന വാര്‍ത്ത പൂറത്തുവന്നത്.

പ്രഭാസും അനുഷ്‌കയും പരസ്പരം നല്‍കുന്ന സ്‌നേഹവും സംരക്ഷണവുമാണ് അവരെ ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും താരങ്ങള്‍ പ്രണയത്തിലാണെന്നും ട്വീറ്റിലൂടെ സന്ദു പറഞ്ഞിരുന്നു.

2009 ല്‍ ബില്ല എന്ന ചിത്രത്തിലാണ് അനുഷ്‌കയും പ്രഭാസും ആദ്യമായി ഒരുമിച്ചത്. പിന്നീട് മിര്‍ച്ചി, ബാഹുബലി എന്നീ സിനിമകളിലും ഒരുമിച്ച് അഭിനയിച്ചു. ബാഹുബലിയാണ് പ്രഭാസ് അനുഷ്‌ക ജോഡിയെ ആരാധകര്‍ക്കു മുന്നില്‍ പ്രസിദ്ധരാക്കിയത്. ഇതിനുശേഷമാണ് ഇവര്‍ ജീവിത്തിലും ഒരുമിക്കണം എന്ന ആവശ്യവുമായി ആരാധകര്‍ വന്നത്.