‘അവള്‍ക്കൊപ്പം’: നടിക്കുള്ള പിന്തുണ ശക്തമാക്കി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്

single-img
4 October 2017

ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ ശക്തമാക്കുന്നതായി സിനിമയിലെ സ്ത്രീ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ 85 ദിവസം ജയിലിലായിരുന്ന നടന്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണു വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രതികരണം.

സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വാധികം ശക്തിപ്പെടുത്തുന്നതായും ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസില്‍നിന്നു മാഞ്ഞുപോകാതിരിക്കട്ടെയെന്നും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെക പൂര്‍ണരൂപം..

നിയമവും നീതി നിര്‍വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസില്‍നിന്നു മാഞ്ഞുപോകാതിരിക്കട്ടെ! അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടതു പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!