രാമന്‍ പിള്ളയെ കണ്ട് നന്ദി പറയാന്‍ ദിലീപും ഭാര്യ കാവ്യാമാധവനും എത്തി

single-img
4 October 2017

കൊച്ചി: 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച സന്തോഷത്തില്‍ നടന്‍ ദിലീപും ഭാര്യ കാവ്യാമാധവനും അഭിഭാഷകന്‍ രാമന്‍പിള്ളയെ കാണാനെത്തി. രാമന്‍ പിള്ളയുടെ ശക്തമായ വാദമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ജാമ്യം ലഭിക്കാന്‍ ഇടയായത്.

കേസിന്റെ തുടക്കത്തില്‍ രാംകുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. പിന്നീട് രാമന്‍ പിള്ളയ്ക്ക് വക്കാലത്ത് നല്‍കുകയായിരുന്നു. ജാമ്യം ലഭിച്ചിരുന്നില്ലെങ്കില്‍ വിചാരണ കാലയളവില്‍ ദിലീപ് ജയിലില്‍ കഴിയേണ്ടി വരുമായിരുന്നു.