പാക്കിസ്ഥാന്‍ മൂന്നു കൊടും ഭീകരരുടെ വധശിക്ഷ നടപ്പാക്കി

single-img
4 October 2017

പാക്കിസ്ഥാനില്‍ മൂന്നു കൊടും ഭീകരരുടെ വധശിക്ഷ നടപ്പാക്കി. 2014ല്‍ പെഷവാര്‍ വിമാനത്താവളം ആക്രമിച്ചവരുള്‍പ്പെടെയുള്ള ഭീകരരെയാണ് പാക്ക് പട്ടാള കോടതി ഖൈബര്‍ പ്രവിശ്യയില്‍ വധശിക്ഷയ്ക്കു വിധേയരാക്കിയത്.

പട്ടാള കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ സാജിദ്, ബെഹ്‌റാം, ഫസല്‍ ഗഫാര്‍ എന്നിവര്‍ക്കാണു വധശിക്ഷ നല്‍കിയതെന്നു സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്താവള ആക്രമണത്തിനു പുറമെ, നിരപരാധികളെ കൊന്നൊടുക്കല്‍, പാക്ക് സേനയ്ക്കു നേരെ ആക്രമണം തുടങ്ങിയ കുറ്റങ്ങളാണു ഭീകര്‍ക്കു നേരെ ചുമത്തിയത്.