രാഷ്ട്രീയപ്രവേശനം: കമലഹാസന്‍ ആരാധകരുമായി ചര്‍ച്ച നടത്തി

single-img
4 October 2017

ചെന്നൈ: തമിഴ് നടന്‍ കമലഹാസന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമായിരിക്കെ താരം ആരാധകരുമായി ചര്‍ച്ച നടത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വിവരങ്ങളാണ് കൂടിക്കാഴ്ചയില്‍ വിഷയമായതെന്നാണ് സൂചന.

തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആരാധകരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്ന് കമലിന്റെ പിആര്‍ സംഘത്തിലെ ഒരംഗം പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ പറഞ്ഞു. അന്തിമ തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.