ഈ മാസം 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍

single-img
4 October 2017


ഒക്ടോബര്‍ 13ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ജിഎസ്ടിയിലൂടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി രേഖപ്പെടുത്താനും ഇന്ധനവില വര്‍ധനയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് മലപ്പുറം വേങ്ങരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഇന്ധനവില ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനെതിരെയാണ് പ്രതിഷേധമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.