ഡോക്ടര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശമനുസരിച്ച് നഴ്‌സുമാര്‍ സിസേറിയന്‍ നടത്തി; ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ചു

single-img
4 October 2017

ഭുവനേശ്വറിലെ സായി ആശുപത്രിയിലാണ് സംഭവം. ഡോ.രഷ്മികാന്ത് പത്രയാണ് ആരതി സമല്‍ എന്ന യുവതിയുടെ പ്രസവം എടുക്കേണ്ടിയിരുന്നത്. അടിയന്തരമായി സിസേറിയന്‍ നടത്തേണ്ട സമയത്ത് ഡോക്ടര്‍ ഡോ.രഷ്മികാന്തിന് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല.

ഇതേത്തുടര്‍ന്ന് ഡോക്ടര്‍ ഫോണിലൂടെ നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് സിസേറിയന്‍ നഴ്‌സുന്മാര്‍ നടത്തി. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തുമ്പോള്‍ ആരതി സമല്‍ ഗുരുതരാവസ്ഥയിലായിരുന്നു.

തന്റെ ഭാര്യയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞിട്ടും ഡോക്ടര്‍ ആശുപത്രിയില്‍ എത്താന്‍ തയാറായില്ലെന്നും ശസ്ത്രക്രിയയിലെ പിഴവു മൂലം യുവതിയുടെ ഗര്‍ഭപാത്രത്തിനു തകരാര്‍ സംഭവിച്ചതായും ഭര്‍ത്താവ് കല്‍പട്രു സമല്‍ ആരോപിച്ചു. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.