പിടിവിട്ടതെല്ലാം തിരിച്ചു പിടിക്കാനൊരുങ്ങി ദിലീപ്: ഫിയോക്കിന്റെ തലപ്പത്ത് തിരിച്ചെത്തി

single-img
4 October 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മലയാള സിനിമാ മേഖലയില്‍ തനിക്ക് നഷ്ടപ്പെട്ട സ്ഥാനങ്ങള്‍ ദിലീപ് തിരിച്ച് പിടിക്കുന്നു. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി നടന്‍ ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു.

കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജൂലൈ 10നു ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കുകയും വൈസ് പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു.

എന്നാല്‍, 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിച്ചു മണിക്കൂറുകള്‍ക്കകം, സംഘടനാ നേതൃത്വം യോഗം ചേര്‍ന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാന്‍ തീരുമാനിച്ചു. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായി തുടരും.