കുമ്മനത്തിന്റെ ജനരക്ഷായാത്രയ്ക്ക് ബംഗാളികളെ ഇറക്കി: ‘ഡൗണ്‍ ഡൗണ്‍ ബി ജെ പി’ എന്ന് മുദ്രാവാക്യം വിളിച്ച് ബംഗാളികള്‍ പണികൊടുത്തു; വീഡിയോ വൈറല്‍

single-img
4 October 2017

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജന രക്ഷായാത്രയില്‍ അണിനിരന്നവരില്‍ അന്യ സംസ്ഥാന തൊഴിലാളികളും. അമിത് ഷാ വന്നത് പ്രമാണിച്ചാണ് അന്യ സംസ്ഥാന തൊഴിലാളികള നേതാക്കള്‍ കൂലിക്കെടുത്തത്.

‘ഡൗണ്‍ ഡൗണ്‍ ബി ജെ പി’ എന്ന് മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ജാഥയുടെ മുന്നില്‍ നടന്നവര്‍ മുഴക്കിയ മുദ്രാവാക്യം പിന്നില്‍ നടന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മനസ്സിലായില്ല.

ആദ്യമൊക്കെ മടിച്ചു നിന്ന അവര്‍ പിന്നീട് സ്വന്തം ഭാഷയില്‍ മുദ്രവാക്യം വിളിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്.

https://www.youtube.com/watch?v=pxTow8q3c-A